സര്‍ദാരിക്ക് പക്ഷാഘാതം

single-img
10 December 2011

പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടായതായി റിപ്പോര്‍ട്ട്.അസിഫ് അലി സര്‍ദാരിയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റിയേക്കും. ഇതോടെ സര്‍ദാരിയുടെ മടക്കം വൈകുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. അതേസമയം പ്രസിഡന്റ് ആരോഗ്യവാനാണെന്നും അദ്ദേഹം അപകടനില തരണം ചെയ്തെന്നും പാകിസ്താനിലെ ദ ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. സര്‍ദാരിയുടെ അസുഖത്തെ തുടര്‍ന്ന് പീപ്ള്‍സ് പാര്‍ട്ടിയുടെ കൂടുതല്‍ ചുമതലകള്‍ പുത്രന്‍ ബിലാവല്‍ ഏറ്റെടുത്തിരിക്കുകയാണ്.മൂന്നു ദിവസം മുമ്പാണ് സര്‍ദാരിയെ ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്