മലയാളികൾക്ക് ജയലളിതയുടെ കത്ത്

single-img
9 December 2011

മുല്ലപ്പെരിയാര്‍ വിഷയത്തിൽ കേരള ജനതയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തുറന്ന കത്ത്.വിഭജന ശക്തികള്‍ക്ക് കേരള ജനത കീഴടങ്ങരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭ്യര്‍ത്ഥന. ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ജയലളിത ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ അപകടം ഉണ്ടാവില്ലെന്ന് ജയലളിത പറയുന്നു.മുല്ലപ്പെരിയാര്‍ ഡാം പുതിയതുപോലെ സുരക്ഷിതമാണ്. ഡാം ദുര്‍ബലമാണെന്ന കേരളത്തിന്‍റെ വാദം ദൗര്‍ഭാഗ്യകരമാണെന്നും ജയലളിത പറയുന്നു.മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു ചൂണ്ടിക്കാട്ടാന്‍ അമേരിക്കയിലും ഫ്രാന്‍സിലും ഏകദേശം ഇതേ കാലയളവില്‍ നിര്‍മിച്ച അണക്കെട്ടുകളുടെ ചരിത്രം ജയലളിത വിവരിക്കുന്നുണ്ട്. ഈ അണക്കെട്ടുകള്‍ ബലപ്പെടുത്തിയ അതേ രീതിയിലാണ് മുല്ലപ്പെരിയാര്‍ ബലപ്പെടുത്തിയിട്ടുള്ളതെന്നും ജയലളിത പറയുന്നു.