സ്കൂൾ മീറ്റ്:റെക്കാർഡുകൾ പിറന്ന് തുടങ്ങി

single-img
8 December 2011

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ റെക്കാർഡുകൾ പിറ്ന്ന് തുടങ്ങി.ആദ്യ മീറ്റ് റെക്കോര്‍ഡ് പറളി ഹൈസ്‌കൂളിലെ പി.മുഹമ്മദ് അഫ്‌സല്‍ സ്വന്തമാക്കി. 3000 മീറ്ററില്‍ 8:55.87 സമയം കുറിച്ചാണ് അഫ്‌സല്‍ റെക്കോര്‍ഡിട്ടത്. മേളയിലെ ആദ്യ മൂന്ന് സ്വർണ്ണവും പാലക്കാടിനാണു.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ മുണ്ടൂര്‍ എച്ച്എസിലെ പി.യു.ചിത്ര   സ്വര്‍ണം നേടി.
94 ഇനങ്ങളിലയി 2600 കായികതാരങ്ങളാണു മേളയിൽ മാറ്റുരയ്ക്കുന്നത്.മഹാരാജാസിലെ സിന്തറ്റിക് ട്രാക്കിലാണു മത്സരം അരങ്ങേറുന്നത്