റോഷി അഗസ്റ്റിനെ അറസ്റ്റു ചെയ്ത് നീക്കി

single-img
8 December 2011

മുല്ലപ്പെർയാർ വിഷയത്തിൽ ചപ്പാത്തിൽ നിരാഹാര സമരം തുടരുന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി.എട്ട് ദിവസമായി അഏഹം നിരാഹാര സമരത്തിലായിരുന്നു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ കെ. അജിത്ത് എം.എല്‍.എ.യും സമരസമിതി രക്ഷാധികാരി കെ.എന്‍. മോഹന്‍ദാസും ചപ്പാത്ത് മേഖലാ കണ്‍വീനര്‍ ബി.ബിനുവും ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.സിറിയക് തോമസും ഏഴാം ദിവസവും നിരാഹാരം തുടരുകയാണ്.