ഫേസ്ബുക്കിൽ സുരക്ഷാ പാളിച്ച.സുക്കര്‍ബര്‍ഗിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തായി

single-img
8 December 2011

സ്വകാര്യതയെക്കുറിച്ച് ഒരുപാട് പഴികേട്ട ഫേസ്ബുക്കിന്റെ സ്ഥാപകൻ സുക്കൻബർഗിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും പുറത്തായി.സൂക്കര്‍ബര്‍ഗും കാമുകിയും ഒത്തുള്ള സ്വകാര്യചിത്രങ്ങളാണു നുഴഞ്ഞ് കയറിയവർ കവർന്ന് നാട്ടിൽ പാട്ടാക്കിയത്.തന്റെ കാമുകി പ്രിസില്ല ചാനുമൊത്തുള്ള ഫോട്ടോകളും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവിട്ട സ്വകാര്യ നിമിഷങ്ങളുമാണ് പുറത്തായ ഫോട്ടോകളിലുള്ളത്.മറ്റുള്ളവരുടെ സ്വകാര്യ മാനിക്കാത്ത ഫേസ്ബുക്കിനു പഴികേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി.ഇതൊന്നും കണ്ടില്ലെന്നു നടിച്ചായിരുന്നു സുക്കൻ ബർഗിന്റെ നടപ്പ്.മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാത്ത സുക്കൻബർഗിനു തന്നെ അതിനുള്ള വിലകൊടുക്കേണ്ടി വന്നു.ഫേസ്ബുക്കിലെ പുതിയ ബഗാണു സുക്കൻബർഗിന്റെ സ്വകാര്യചിത്രങ്ങൾ ചോരാൻ കാരണമായതെന്ന് കണ്ടെത്തിയിട്ടൂണ്ട്.പഴുതുകൾ അടച്ച് സുരക്ഷ ശക്തമാക്കിയിട്ടൂണ്ടെന്നാണു ഫേസ്ബുക്കിന്റെ അവകാശ വാദം