കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

single-img
8 December 2011

ഐസ്ക്രീം പാർലർ കേസിൽ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കൂടിയായ കെ.എ റൗഫ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് പോലീസ് സംഘം വിവരങ്ങള്‍ ആരാഞ്ഞത്.