ഒന്നിച്ച്നിൽക്കണമെന്ന് എ.ആർ റഹ്മാൻ

single-img
8 December 2011

വികാരത്തോടെയല്ല വിവേകത്തോടെയാണു മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് റഹ്മാൻ.കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞുനമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. ഇപ്പോള്‍ എന്തുണ്ടാവുമെന്നതാണ് ഭാവി നിര്‍ണയിക്കുന്നത്.ഒരുമിച്ചാണ് കേരളവും തമിഴ്‌നാടും മുന്നോട്ടു പോകേണ്ടത്. എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാം മനോഹരമായി അവസാനിക്കുമെന്നാണെന്റെ പ്രതീക്ഷയെന്നും റഹ്മാൻ പറഞ്ഞു.ദുബായിൽ ഒരു ചടങ്ങിനിടെ ആയിരുന്നു റഹ്മാന്റെ പ്രതികരണം