ഇന്ത്യക്ക് പരമ്പര,സേവാഗിനു റെക്കോഡ്

single-img
8 December 2011

വീരേന്ദ്ര സേവാഗിന്റെ വെടിക്കെട്ടിൽ വിൻഡീസ് തകർൻഉ.സേവാഗിനു ലോകറെക്കോഡും ഇന്ത്യക്ക് പരമ്പരയും സ്വന്തം.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്‌ മറികടന്നു വീരേന്ദര്‍ സേവാഗ്‌. വെസ്‌റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 219 റണ്‍സെടുത്താണ്‌ സേവാഗ്‌ ലോകറെക്കോഡിന്‌ ഉടമയായത്‌.149 പന്തില്‍ നിന്നാണു സേവാഗ് 219 കടന്നത്. 6 സിക്സും 25 ഫോറും അടങ്ങുന്നതാണു സേവാഗിന്‍റെ റണ്‍വേട്ട. ഫെബ്രുവരിയില്‍ ഗ്വാളിയോറില്‍ നടന്ന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണു സച്ചിന്‍ ഇരട്ട സെഞ്ചുറി നേടിയത്. 147 പന്തില്‍ നിന്നാണു സച്ചില്‍ 200 തികച്ചത്.
ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന്‍ സെവാഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം ഇന്ത്യയുടെ മൊത്തം സ്കോര്‍ 176 റണ്‍സ് വരെ എത്തിയതിന് ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.സേവാഗിന്റെ പ്രകടനമികവില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്‌ 418 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌.153 റൺസിനാണു വിൻഡീസിനെ തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്