മൂന്നാം ഏകദിനം വിൻഡീസിനു വിജയം

single-img
6 December 2011

മൂന്നാം ഏകദിനത്തിൽ വിൻഡീസ് ഇന്ത്യയെ അടിയറവ് പറയിച്ചു.ഇന്ത്യയെ 16 റൺസിനാണു വിൻഡീസ് തോൽ‌പ്പിച്ചത്.സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 5-260, ഇന്ത്യ 46.5 ഓവറില്‍ 244 ഓള്‍ ഔട്ട്. നാലു വിക്കറ്റ് വീഴ്ത്തിയ രവി രാംപാലാണ് മാന്‍ ഓഫ് ദ് മാച്ച്.
പരമ്പര തേടിയിറങ്ങിയ ഇന്ത്യ നിഷ്‌നപ്രയാസം അതു കൈവരിക്കുമെന്ന് തോന്നിപ്പിച്ചതാണ്.ഇഴഞ്ഞ്നീങ്ങിയ വിൻഡീസ് അവസാന പത്തോവറിൽ നേടിയത് 96 റൺസാണു.40 ഓവറിൽ 154 റൺസായിരുന്ന വിൻഡീസ് ആഞ്ഞടിച്ച് സ്കോർ 260ൽ എത്തിച്ചു.ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയും (17 പന്തില്‍ 41) ആന്ദ്രെ റസ്സലും (18 പന്തില്‍ 40) ആറാം വിക്കറ്റില്‍ 34 പന്തില്‍ ചേര്‍ത്ത 79 റണ്‍സാണ് വിന്‍ഡീസിനെ അപ്രതീക്ഷിത സ്‌കോറിലേക്ക് നയിച്ചത്.വിൻഡീസിന്റെ ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് വിന്‍ഡീസ് തിരിച്ചുവരികയും ചെയ്തു (2-1).