മുല്ലപ്പെരിയാർ സമരം അക്രമാസക്തമാകരുത്:ദിലീപ്

single-img
6 December 2011

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാള സിനിമാപ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രാര്‍ത്ഥനകൂട്ടായ്മ നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ സുരേഷ്‌ഗോപി പറഞ്ഞു..സിനിമാ പ്രവർത്തകർ ജയലളിതയെ കാണാൻ ശ്രമിക്കുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു.ഇന്നസെന്റ്, മുകേഷ്, സിദ്ധിഖ്, കമല്‍, ജോഷി തുടങ്ങിയവരും വിവിധ സിനിമാ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് അമ്മ പ്രിസിഡന്റ് ഇന്നസെന്റ്.മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അന്തിമമായി ഉണ്ടാകേണ്ടതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു