തമിഴ്‌നാട് ബസ് സര്‍വീസ് നിലയ്ക്കുന്നു

single-img
6 December 2011

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നം കൈയാങ്കളിയിലേക്കു കടന്നതോടെ കേരള, തമിഴ്‌നാട് ബസ് സര്‍വീസ് നിലച്ചുതുടങ്ങി. ചങ്ങനാശേരിയില്‍നിന്നു വേളാങ്കണ്ണിയിലേക്കുള്ള ബസ് ഇന്നലെ മുടങ്ങിയില്ല.

യാത്ര സുരക്ഷിതമല്ലെങ്കില്‍ ഇന്നു സര്‍വീസ് നിലയ്ക്കും. തിരുവല്ലയില്‍നിന്നു കോട്ടയം വഴി മധുരയ്ക്കുള്ള ബസ് സര്‍വീസ് നിലച്ചു. കമ്പത്തു ബസിനുനേരേ കഴിഞ്ഞദിവസം ആക്രമണമുണ്ടായി.

തമിഴ്‌നാട് കോര്‍പറേഷന്‍ ചങ്ങനാശേരിയില്‍നിന്നു ചെന്നൈയിലേക്കു നടത്തിയിരുന്ന സര്‍വീസ് നിര്‍ത്തി. സംഘര്‍ഷത്തിന് അയവുണ്ടാകുന്നതുവരെ ഈ ബസ് കമ്പം- ചെന്നൈ റൂട്ടില്‍ മാത്രം സര്‍വീസ് നടത്തും. എറണാകുളത്തുനിന്നു കോട്ടയംവഴിയുള്ള മധുര സര്‍വീസും അനിശ്ചിതത്വത്തിലാണ്. ഓടിയാല്‍ത്തന്നെ കുമളിയില്‍ സര്‍വീസ് അവസാനിപ്പിക്കാനാണു തീരുമാനം. ഈരാറ്റുപേട്ടയില്‍നിന്നു കോയമ്പത്തൂരിലേക്കുള്ള ബസ് മുടങ്ങിയിട്ടില്ല.