മുല്ലപ്പെരിയാര്‍: ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന്

1 December 2011
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചപ്പാത്തില്‍ സമരം നടത്തുന്ന എംഎല്എമാരുള്പ്പെടെയുള്ളവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സ്പീക്കര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്പീക്കര്‍ സന്ദര്‍ശിക്കുന്നുണ്ട്.