ജി മെയിൽ പുതിയ രൂപത്തിൽ

single-img
4 November 2011

ലോകത്തിലെ ഏറ്റവും ജനപ്രീയമായ ഗൂഗിളിന്റെ ജിമെയിൽ ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും.പുതിയ രൂപമാറ്റത്തോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ജി മെയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ജി മെയിലിന്റെ പുതിയ രൂപത്തിൽ മെയിലുകൾ കോണ്‍വര്‍സേഷന്‍ രൂപത്തിലായിരിക്കും കാണുക,അതായത് ഒരു മെയിൽ സർവീസിലൂടെ തന്നെ ഫേസ്ബുക്കിനോട് ഒന്നു മുട്ടാൻ തന്നെയാണു ഗൂഗിളിന്റെ പുറപ്പാട്.ഫേസ്ബുക്കിലും ഗൂഗിൾ പ്ലസിലും കമന്റ് ചെയ്യും പോലെ തന്നെ മെയിലുകൾക്ക് മറുപറ്റിയും അയക്കാം,കൂടാതെ ഓരോ ത്രെഡിലും മെയിൽ അയച്ച ആളുടെ പ്രൊഫൈൽ ചിത്രവും കാണാം,കൂടാതെ പുതിയ ജി മെയിൽ ലുക്കിൽ സ്ക്രീൻ സൈസുകൾ പെട്ടെന്ന് മാറ്റം വരുത്തുകയും ചെയ്യാം

പുതിയ ജി മെയിലിന്റെ ഒരു സവിശേഷതയായി ഗൂഗിൾ പറയുന്നത് പുതിയ എച്ച് ഡി തീമുകളാണു,കൂറ്റാതെ നാവിഗേഷൻ എളുപ്പത്തിലാക്കാനായി പുതിയ മാറ്റങ്ങളും ജി മെയിലിൽ വരുത്തിയിട്ടുണ്ട്.

മെയിലുകൾ വളരെ എളുപ്പത്തിൽ സെർച്ച് ചെയ്യാനുള്ള ഇന്റഗ്രേഷനും പുതിയ ജി മെയിലിൽ ഉൾക്കൊള്ളിച്ചിട്ടൂണ്ട് കൂടാതെ ,പുതിയ സെർച്ച് ഓപ്ഷൻ വഴി വളരെ എളുപ്പത്തിൽ തന്നെ പഴയ മെയിലുകൾ തപ്പിയെടുക്കാനാകും

httpv://www.youtube.com/watch?v=vfW5e6jVsMs

[jj-ngg-jquery-slider title=”Google Unveils New Gmail Look” gallery=”10″ html_id=”slider” width=”400″ height=”300″ center=”1″]