ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി പിറവത്തെത്തിക്കും

31 October 2011
ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ലേക്ഷോര് ആശുപത്രിയില്‍ നിന്ന് എറണാകുളം ടൗണ്‍ഹാളില്‍ എത്തിക്കും. പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഒന്നിന് വിലാപയാത്രയായി പിറവത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകും. എം.ജി. റോഡ്, തൃപ്പൂണിത്തുറ, തിരുവാങ്കുളം, മുളന്തുരുത്തി, ചോറ്റാനിക്കര വഴി വൈകുന്നേരം മൂന്നോടെ പിറവത്തെത്തിക്കും. തുടര്‍ന്ന് പിറവം സെന്റ് ജോസഫ്സ് സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. വൈകുന്നേരം അഞ്ചിന് വാളിയപ്പാടത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ രാവിലെ പത്തിന് കാക്കൂര്‍ ആറ്റിന്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്കരിക്കും.