പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് പി.പി. തങ്കച്ചന്

കൊച്ചി: പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജോര്‍ജിന്റെ വിവാദ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം.
പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോട് വിയോജിപ്പില്ല. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച ഭാഷയിലും രീതിയിലുമാണ് വിയോജിപ്പുള്ളതെന്ന് പി.പി. തങ്കച്ചന് പറഞ്ഞു. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നായിരുന്നു പി.പി. തങ്കച്ചന്റെ മറുപടി.
ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നാലാം തീയതിയുണ്ടാകും. അര്‍ഹതയില്‍ കവിഞ്ഞ സ്ഥാനങ്ങള്‍ പലരും ആവശ്യപ്പെട്ടതായി പി.പി. തങ്കച്ചന് പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ല. ഒരു എംഎല്‍എ വരെയുള്ളവര്‍ക്ക് മൂന്ന് സ്ഥാനങ്ങള്‍ വരെ മാത്രമേ നല്‍കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.