അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ്: കോടതി ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടെന്ന് കേരളം

29 October 2011
ന്യൂഡല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേരളം. സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ ഉത്തരവ് ഇതിനെതിരേ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കിയാല്‍ കോടതിയലക്ഷ്യമാകുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറയുന്നു.