മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് പി.ജെ. ജോസഫ്

single-img
29 October 2011

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇതില്‍ തമിഴ്‌നാട് എതിര്‍പ്പ് പിന്‍വലിക്കണം. ഇത്രയും പഴക്കം ചെന്ന ഡാം നിലനിര്‍ത്തുന്നതില്‍ ആശങ്കയുണ്ട്. 30 ലക്ഷം പേരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഡാം നിര്‍മാണവുമായി തമിഴ്‌നാട് സഹകരിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.