ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ-പാക് മത്സരം സമനിലയില്‍

single-img
29 October 2011

ബെസല്‍ട്ടണ്‍ (ഓസ്‌ട്രേലിയ): ത്രിരാഷ്ട്ര ഹോക്കിയിലെ ഇന്ത്യ-പാക് മത്സരം സമനിലയില്‍ (3-3) കലാശിച്ചു. ഓസ്‌ട്രേലിയയോട് ഏറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തിലിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു.

ഇടവേളയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ നാല്‍പത്തിയാറാം മിനുട്ടിലും അറുപത്തിനാലാം മിനുട്ടിലും സൊഹൈല്‍ അബ്ബാസിന്റെ രണ്ട് ഗോളുകളോടെ ആത്മവിശ്വാസം വീണ്‌ടെടുത്ത പാക്കിസ്ഥാന്‍ അറുപത്തിയഞ്ചാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഷക്കീല്‍ അബ്ബാസി നേടിയ ഗോളിലൂടെയാണ് സമനില പിടിച്ചത്.

തുഷാര്‍ കാന്ധ്കര്‍, ഡാനിഷ് മുജ്തബ, രുപീന്ദര്‍ പാല്‍ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.