ഗൗതം ഗംഭീര്‍ വിവാഹിതനായി

single-img
29 October 2011

ഗുഡ്ഗാവ്: ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വിവാഹിതനായി. ഡല്‍ഹി നിവാസിനിയായ നതാഷ ജെയ്ന്‍ ആണ് ഗംഭീറിന്റെ ജീവിത സഖിയായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. 300 പേര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. മെഹന്ദിയും സംഗീതവുമായി വ്യാഴാഴ്ച തന്നെ വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചതായിരുന്നു വിവാഹം.