പാമോയില്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

single-img
28 October 2011

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പാമോയില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്‌ടെങ്കില്‍ എല്ലാ മന്ത്രിമാര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്‌ടെന്നും ധനകാര്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.