രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

single-img
27 October 2011

ന്യൂഡല്‍ഹി:വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുപതുവര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് എട്ടാഴ്ചത്തേക്കു സ്‌റ്റേ ചെയ്ത് ഓഗസ്റ്റ് 30 ന് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെക്കുറിച്ചുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് രേഖാമൂലം കോടതിയെ അറിയിക്കും.