അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടുടുത്തു

single-img
27 October 2011

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ബിജെപി നേതാവ് എല്‍.കെ.അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് പൈപ്പ് ബോംബ് കണ്‌ടെടുത്തു. തിരുപ്പറകുണ്ടത്തിനും മധുരയ്ക്കുമിടയില്‍ ആലങ്കാടി എന്ന സ്ഥലത്തെ ഒരു പാലത്തിനിടിയില്‍ നിന്നാണ് പൈപ്പ് ബോംബ് കണ്‌ടെടുത്തത്.

Donate to evartha to support Independent journalism

പാലത്തിനിടയിലേക്ക് ഒരു യുവാവ് എന്തോ വലിച്ചെറിയുന്നതു കണ്ടുവെന്ന് നാട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. അഡ്വാനിയുടെ ജനചേതനാ രഥയാത്രയ്ക്കുനേരെ ഭീകരാക്രമണമുണ്ടാകിനടയുണ്‌ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.