വി.എസിനെതിരായ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് പി.സി.ജോര്‍ജ്

27 October 2011
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ്കുമാര് നടത്തിയ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വി.എസ്. ഉപയോഗിക്കുന്ന വാക്കുകളും ശ്രദ്ധിക്കേണ്ടതാണെന്നതിന് ഇത്തരം ചര്‍ച്ചകള്‍ ഉപകാരപ്രദമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ജനവികാരം മനസ്സിലാക്കി വാക്കുകള്‍ ഉപയോഗിക്കാന്‍ വി.എസും ശ്രദ്ധിക്കണം. സഭയിലും പുറത്തും വി.എസ് ഉപയോഗിക്കുന്ന വാക്കുകളും അംഗവിക്ഷേപങ്ങളും പലരെയും വേദനിപ്പിക്കാറുണ്ട്. പ്രായമുള്ളവരെ ബഹുമാനിക്കുക എന്നത് കേരളസമൂഹത്തിന്റെ സംസ്കാരമാണ്. വി.എസിന് ഇത്രയും പ്രായമില്ലെങ്കില് ഇതില്‍ക്കൂടുതല്‍ വിമര്‍ശനം അര്‍ഹിക്കുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.