ഇരട്ടപദവി വിവാദം: പി.സി.ജോര്‍ജിന് തെര.കമ്മീഷന് നോട്ടീസ്

27 October 2011
ന്യൂഡല്‍ഹി: ഇരട്ടപദവി സംബന്ധിച്ച് സെബാസ്റ്റ്യന്‍ പോള്‍ നല്കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പി.സി.ജോര്‍ജ്, എംഎല്‍എ പദവിയ്ക്കൊപ്പം കാബിനറ്റ് റാങ്കുള്ള സര്‍ക്കാര്‍ ചീഫ് വിപ്പ് പദവിയും വഹിക്കുന്നുവെന്ന് കാണിച്ചാണ് സെബാസ്റ്റ്യന്‍ പോള്‍ പരാതിയ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വിശദീകരണം തേടിയിരുന്നു.