ചൈന-പാക് സൈനികാഭ്യാസം അടുത്ത മാസം

single-img
27 October 2011

ഇസ്‌ലാമാബാദ്: ചൈന- പാക് സംയുക്ത സൈനികാഭ്യാസം അടുത്ത മാസം നടത്തുമെന്ന് പാക് സൈന്യം അറിയിച്ചു. നവംബര്‍ പകുതിയോടെയായിരിക്കും സൈനികാഭ്യാസം. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന അഭ്യാസപ്രകടനം സൈനിക സഹകരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 2004മുതലാണ് ചൈന- പാക് സൈനികാഭ്യാസം(യുയി) തുടങ്ങിയത്.