ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ തോറ്റു

single-img
27 October 2011

ബെസല്‍ട്ടണ്‍(ഓസ്‌ട്രേലിയ): മൂന്നു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഓസ്ട്രലിയയോടു വമ്പന്‍ തോല്‍വി. മൂന്നിനെതിരേ എട്ടുഗോളുകള്‍ക്കാണ് ഇന്ത്യ ഓസീസിനോട് അടിയറവുപറഞ്ഞത്. ദീപാവലി രാത്രിയില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടിവന്നത്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി കീറന്‍ ഗോയര്‍സ്, ഡെസ്മണ്ട് അബോട്ട്, ക്രിസ് സിരിയേലോ, എഡ്ഡി ഓക്കന്‍ഡന്‍, ഗ്ലെന്‍ ടര്‍ണര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. 12, 66 മിനിറ്റുകളില്‍ ചാനിഷ് മുജ്തബയും 32-ാം മിനിറ്റില്‍ എസ്.വി. സുനിലുമാണ് ഇന്ത്യക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഇടവേളയില്‍ ഓസ്‌ട്രേലിയ 5-2നു മുന്നിലായിരുന്നു. പാക്കിസ്ഥാനാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. ഇന്ന് ഇന്ത്യ പാക്കിസ്ഥാനുമായി മാറ്റുരയ്ക്കും.