വി.എസിനെതിരായ പ്രസ്താവനയില്‍ ഗണേഷ്‌കുമാര്‍ മാപ്പു പറഞ്ഞു

single-img
27 October 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ പരാമര്‍ശങ്ങളില്‍ മന്ത്രി കെ.ബി.ഗേണ്ഷ്‌കുമാര്‍ മാപ്പു പറഞ്ഞു. വി.എസിനെതിരായ തന്റെ വാക്കുകള്‍ തെറ്റായിപ്പോയെന്ന് പറഞ്ഞ ഗണേഷ്‌കുമാര്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചശേഷമാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും വ്യക്തമാക്കി. തനിക്കും ഒരു കുടുംബമുണ്ട്. അച്ഛനുണ്ട്. അമ്മയുണ്ട്. പ്രവര്‍ത്തകരുടെ ആവേശത്തിന് മുന്നില്‍ വാക്കു പിഴച്ചതാണ്. വി.എസിനോടും വിഎസിനെ സ്‌നേഹിക്കുന്നവരോടും മാപ്പു പറയുന്നു – ഗണേഷ്‌കുമാര്‍ പറഞ്ഞു.

Support Evartha to Save Independent journalism

വി.എസിന്റെ പ്രായത്തെയും പദവികളെയും ബഹുമാനിക്കുന്നു. അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. വി.എസിന്റെ പ്രായത്തെ മാനിച്ച് പ്രസ്താവന പിന്‍വലിക്കുന്നു. കഴിഞ്ഞ ഏഴെട്ടുമാസമായി വി.എസ്.തന്റെ കുടുംബത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.