ഗദ്ദാഫിയുടെ പുത്രന്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു

single-img
27 October 2011

ട്രിപ്പോളി: ഗദ്ദാഫിയുടെ പുത്രന്‍ സയിഫ്അല്‍ ഇസ്‌ലാമും ഇന്റലിജന്‍സ് മേധാവിയായിരുന്ന അബ്ദുള്ള സെനുസിയും രാജ്യാന്തര ക്രിമിനല്‍ കോടതിക്കു കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുവര്‍ക്കും എതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലിബിയയിലെ ദേശീയപരിവര്‍ത്തന കൗണ്‍സില്‍ ഉദ്യോഗസ്ഥനായ അബ്ദല്‍ മജീദ് മെഗ്‌ളാറ്റയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ഇരുവരും നൈജറിലേക്ക് പലായനം ചെയ്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.