യാത്രാ നിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോട് ഇന്ത്യ

single-img
26 October 2011

പെര്‍ത്ത്: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണെ്ടന്നും ജാഗ്രതപുലര്‍ത്തണമെന്നും സ്വന്തം പൗരന്മാര്‍ക്കു നല്കിയ യാത്രാനിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോടു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. സിഎച്ച്ഒജിഎം വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനു പെര്‍ത്തിലെത്തിയ കൃഷ്ണ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി കെവിന്‍ റഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഇന്ത്യയിലെ നിലവിലുള്ള വിനോദസഞ്ചാര ഗതിക്ക് എതിരാണ് യാത്രാ നിര്‍ദേശമെന്നു കൃഷ്ണ പറഞ്ഞു.