തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചവരെ വാഹനപണിമുടക്ക്

single-img
26 October 2011

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവയിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ പെട്രോള്‍ നല്‍കുക, യൂസേഴ്‌സ് ഫീ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.