ടൈറ്റാനിയം അഴിമതി സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം: സാധ്യമല്ലെന്ന് സര്‍ക്കാര്‍

single-img
25 October 2011

തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്‍മേലുളള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷം ഭരിച്ച ഇടതുസര്‍ക്കാരിന് കഴിയാത്തത് തനിക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു.

Support Evartha to Save Independent journalism

മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രണ്ട് തവണ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായതെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ സ്വാധീനം ചെലുത്തിയിട്ടാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രം സമ്മതിക്കാഞ്ഞതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.