പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

single-img
24 October 2011

തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാലാ വൈന്‍സ് ചാന്‍സലറെ മാറ്റിയതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് സി.ദിവാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Support Evartha to Save Independent journalism

വി.സിയെ മാറ്റിയത് നിയമപ്രകാരമാണെന്നും ചീഫ് സെക്രട്ടറിക്കും അഡീ.ചീഫ് സെക്രട്ടറിക്കുമെതിരെ ലേഖനമെഴുതിയതിന്റെ പേരിലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതാരണാനുമതി നിഷേധിക്കുകയായിരുന്നു.