ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് മത്സരം ഇന്ന്

single-img
24 October 2011

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനു മുന്നോടിയായി ചലച്ചിത്ര താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സും മുന്‍ കേരള രഞ്ജി താരങ്ങളും തമ്മിലുള്ള മത്സരം ഇന്നു രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും.

ഇന്നലെ വൈകുന്നേരം നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം മഴയെത്തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ്‌ക്യാപ്റ്റന്‍ ഇന്ദ്രജിത്തും ഷൂട്ടിംഗ് സ്ഥലത്തായതിനാല്‍ മത്സരത്തില്‍ പങ്കെടുക്കില്ല.

പൃഥ്വിരാജ്, വിനു മോഹന്‍, ബാല, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, നിഖില്‍, നിവിന്‍ പോളി, മുന്ന, സൈജുകുറുപ്പ്, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, വിവേക് ഗോപന്‍, റിയാസ്, അഹമ്മദ്, പ്രജോദ് കലാഭവന്‍, രജിത് മേനോന്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ട്വന്റി-20 മാതൃകയിലാണ് മത്സരം നടക്കുന്നത്.