ഗദ്ദാഫിയുടെ കബറടക്കം ഇന്ന് നടത്തുമെന്ന് സൂചന

single-img
24 October 2011

ട്രിപ്പോളി: വിമതരുടെ തോക്കിനിരയായ ലിബിയയുടെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ കബറടക്കം ചൊവ്വാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഗദ്ദാഫിയുടെ സംസ്‌കാരസ്ഥലത്തു പിന്നീട് സ്മാരകങ്ങള്‍ ഉയരുന്നതു തടയാനായി മരുഭൂമിയിലെ അജ്ഞാതസ്ഥലത്തായിരിക്കും കബറടക്കം നടത്തുകയെനന്ന് ദേശീയ പരിവര്‍ത്തന സമിതിയെ അംഗം വെളിപ്പെടുത്തി.

ഇതോടെ ഗദ്ദാഫിയുടെ കബറടക്കം സംബന്ധിച്ച് ദിവസങ്ങളായി തുടരുന്ന തര്‍ക്കത്തിനു ഇന്ന് അന്ത്യമാകുമെന്നാണ് സൂചന. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യമായി നടത്തുന്ന കബറടക്കചടങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്ന് മിസ്‌റാത്ത സൈനിക കൗണ്‍സില്‍ വക്താവ് ഇബ്രാഹിം ബെയ്ത് അല്‍ മാല്‍ അറിയിച്ചു. വ്യാഴാഴ്ച കൊല്ലപ്പെട്ട ഗദ്ദാഫിയുടെയും മകന്‍ മുന്റാസിന്റെയും മൃതദേഹങ്ങള്‍ മിസ്‌റാത്ത നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ശീതീകരണമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കാണാന്‍ ഇന്നലെയും ജനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു.