നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

single-img
24 October 2011

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ 83.2 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം കണ്‌ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തു. സോക്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നു മുംബൈയിലേക്കു സ്വര്‍ണം കടത്തുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.