കലാപത്തിൽ മോഡിക്ക് പങ്ക്

single-img
23 October 2011

ഗുജറാത്ത് കലാപക്കേസിൽ മോഡിക്ക് പങ്കുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്.ഗുജറാത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പങ്കുള്ളതായി രാജു രാമചന്ദ്രന്റെ റിപ്പോർട്ടിലുണ്ട്.റിപ്പോർട്ട് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വലിയ തിരിച്ചടിയാണു.മോഡിക്കെതിരെ കേസെടുക്കാനാകില്ലെന്ന എസ്.ഐ.ടി. നിലപാട് അംഗീകരിക്കാനാവില്ല. മോഡിക്കെതിരെ രംഗത്തു വന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും കലാപ സമയത്ത് സര്‍വ്വീസിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉതകുന്ന കുറ്റാരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കലാപക്കേസിലെ മുഖ്യ സാക്ഷി സാഖിയ ജാഫ്രിയുടെ പരാതിയെത്തുടര്‍ന്നാണു സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

2002ൽ മോഡി മുഖ്യമന്ത്രി ആയിരിക്കെയാണു 1200 പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപം നടന്നത്