സോണിയാ ഗാന്ധിയുമായി കരുണാനിധി കൂടിക്കാഴ്ച നടത്തി

single-img
22 October 2011

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ടു ജി സ്‌പെക്ട്രം കേസില്‍ മകളും രാജ്യസഭാംഗവുമായ കനിമൊഴി അറസ്റ്റിലായശേഷം കരുണാനിധി ആദ്യമായാണ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങളില്ലെന്നും ശസ്ത്രക്രിയക്ക് വിധേയയായ സോണിയയുടെ അസുഖവിവരങ്ങള്‍ അറിയാനായിരുന്നു കൂടിക്കാഴ്ചയെന്നും ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. മകള്‍ കനിമൊഴിയെയും കരുണാനിധി ഇന്ന് ജയിലിലെത്തി സന്ദര്‍ശിക്കും.