എസ്എംഎസ് വിവാദം: പി.ജെ.ജോസഫിന് ജാമ്യം അനുവദിച്ചു

single-img
22 October 2011

തൊടുപുഴ: എസ്എംഎസ് കേസില്‍ മന്ത്രി പി.ജെ.ജോസഫിന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസ് വീണ്ടും ഡിസംബര്‍ 24ന് പരിഗണിക്കും. തന്റെ ഫോണിലേക്ക് പി.ജെ.ജോസഫ് അശ്ലീല എസ്എംഎസുകള്‍ അയച്ചുവെന്ന തൊടുപുഴ സ്വദേശിനി സുരഭി ദാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസഫിനോട് ഹാജരാവാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജോസഫ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.