ലിബിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഞായറാഴ്ച

single-img
21 October 2011

ട്രിപ്പോളി: ലിബിയയുടെ ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം ഞായറാഴ്ച ബെന്‍ഗാസിയില്‍ നടത്തുമെന്ന് ഇടക്കാല സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നാലു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നിന്നു മുന്‍ പ്രസഡന്റ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ വിമതര്‍ വധിച്ചു ഭരണം പിടിച്ചെടുത്തതോടെയാണ് ദേശീയ പരിവര്‍ത്തന സമിതി രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നാളെ നടത്തുമെന്ന് വ്യക്തമാക്കിയത്. ബെന്‍ഗാസിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.