സൗദി കീരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു

single-img
21 October 2011

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് (83) രാജകുമാരന്‍ യുഎസില്‍ അന്തരിച്ചു. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് മതിഭ്രമം ബാധിച്ചതായി നേരത്തെ വിക്കിലീക്‌സ് വെളിപ്പെടിത്തിയിരുന്നു.

ഇതിനുപുറമെ അദ്ദേഹത്തിന് വന്‍കുടലില്‍ ക്യാന്‍സര്‍ ബാധിച്ചതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സുല്‍ത്താന്റെ മരണത്തോടെ അദ്ദേഹത്തിന്റെ അര്‍ധ സഹോദരനും ആഭ്യന്തരമന്ത്രിയുമായ നയഫ് ബിന്‍ അബ്ദുള്‍ അസീസ് സൗദിയിലെ അടുത്ത കിരീട അവകാശിയാകുമെന്നാണ് റിപ്പോര്‍ട്ട്.