കറാച്ചിയിൽ ബോംബ് കണ്ടെത്തി നശിപ്പിച്ചു

single-img
21 October 2011

ഇസ്ലാമാബാദ് : പാക് തുറമുഖ നഗരമായ കറാച്ചിയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തി. ഇസ്‌ലാമാബാദിലെ ജൗഹര്‍ ചൗറാംഗി മേഖലയിലെ ആശുപത്രിയില്‍ വച്ചിരുന്ന ബോംബാണ് കണ്ടെത്തി നശിപ്പിച്ചത്‌. 25 കിലോയോളം വരുന്ന ബോംബ്‌ ഉഗ്രസ്‌ഫോടന ശേഷിയുള്ളതാണെന്ന്‌ വിദഗ്‌ധര്‍ വ്യക്തമാക്കി.റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താന്‍ കഴിയുന്നതായിരുന്നു ബോംബ്. സുരക്ഷാ സേന സ്ഥലത്തെത്തി ബോംബ് നീക്കം ചെയ്തു.ഇതിനെ കുറിച്ചു വ്യക്ത്മായ വിവരങ്ങൾ  അറിയാൻ കഴിഞ്ഞിട്ടില്ല.