പിള്ളക്ക് സസ്പെൻഷനില്ല

single-img
20 October 2011

കോഴിക്കോട് എസ്.എഫ്.ഐ മാർച്ചിനു നേരെ നിറയൊഴിച്ച രാധാകൃഷണപിള്ളയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തും.അസി. കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.ആവശ്യമെങ്കിൽ വകുപ്പുതല അന്വേഷണം ആകാമെന്ന് അഡീ.ചീഫ് സെക്രട്ടറിയുടെ റിപ്പോറ്ട്ടിലുണ്ട്.എന്നാല്‍ രാധാകൃഷ്‌ണപിള്ളയ്‌ക്കെതിരായ സര്‍ക്കാര്‍ നടപടി തൃപ്‌തികരമല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യൂതാനന്ദന്‍ അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു.പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ്‌ പിള്ളയെ ക്രമസമാധാന ചുമതലകളിൽ നിന്നും മാറ്റിനിർത്തിയതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു