ഇന്ത്യയുമായി ആഗ്രഹിക്കുന്നത് തുല്യപദവിയിലുള്ള സൗഹൃദമെന്ന് പാക് വിദേശകാര്യമന്ത്രി

single-img
20 October 2011

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി പരസ്പര ബഹുമാനവും തുല്യതയുമുള്ള സൗഹൃദബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സരത് സഭര്‍വാളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹിന റബ്ബാനി ഖാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി തുടര്‍ച്ചയായ ഫലപ്രദമായ ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയും ഇതിനു തയാറാണെന്നും കഴിഞ്ഞ ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടായതായും സഭര്‍വാള്‍ ഹിന റബ്ബാനിയെ അറിയിച്ചു.