Breaking News

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവീടിനുനേര്‍ക്ക് കല്ലേറ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കുടുംബ വീടിനുനേര്‍ക്ക് അജ്ഞാതന്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി. ചാണ്ടിയും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. അക്രമിക്കായി പോലീസ് തെരച്ചില്‍ നടത്തിവരുകയാണ്. കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളി ടൗണില്‍ പ്രകടനം നടത്തി.