പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങും

single-img
20 October 2011

ഇംഗ്ലണ്ടിലെ വമ്പൻ തോൽവിക്ക് കണക്ക് തീർക്കാൻ മൂന്നാം ഏകദിനത്തിനു ഇന്ത്യ ഇന്നിറങ്ങും.വ്യാഴാഴ്ച മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തുടരെ മൂന്നാംജയത്തില്‍ കുറഞ്ഞാന്നും ഇന്ത്യ്ക്ക് മുന്നിലില്ല.ഹൈദരാബാദിലും ന്യൂഡല്‍ഹിയിലും നേറ്റിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണു മൊഹാലിയിൽ ഇന്ത്യ ഇറങ്ങുന്നത്.എല്ലാ അര്‍ഥത്തിലും ഇംഗ്ലണ്ടിനെ കവച്ചുനില്‍ക്കുന്ന സംഘമാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ഒരുമാസം മുമ്പ് ഇന്ത്യയെ നിലംപരിശാക്കിയ ഇംഗ്ലീഷ് ടീമില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും അവിശ്വസനീയമാംവിധം ആത്മവിശ്വാസം നഷ്ടപ്പെട്ട കൂട്ടരായി അവര്‍ മാറിയിരിക്കുന്നു.ഇന്ന്; ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നിയോക്രിക്കറ്റിലും ദൂരദര്‍ശനിലും മത്സരം തത്സമയം കാണാം