അരുൺകുമാറിന്റെ സ്ഥാനക്കയറ്റം നിയമ വിരുദ്ധം,ബേബി കുറ്റക്കാരൻ:റിപ്പോർട്ട്

single-img
19 October 2011

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനു ഐ.എച്ച്.ആർ.ഡിയിൽ സ്ഥാനക്കയറ്റങ്ങൾ നൽകിയത് നിയമ വിരുദ്ധമായാണെന്ന് റിപ്പോർട്ട്.പ്രിൻസിപ്പൽ മുതലുള്ള എല്ലാ സ്ഥാനക്കയറ്റങ്ങളും നിയമ വിരുദ്ധമായിരുന്നു എന്നാണു അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിലുള്ളത്

അരുൺകുമാറിനു സ്ഥാനക്കയറ്റം നൽകിയതടക്കം കഴിഞ്ഞ നാല് വർഷക്കാലം ഐ.എച്ച്.ആര്‍.ഡി യില്‍ നടന്ന ക്രമവിരുദ്ധമായ നടപടികൾക്ക് അംഗീകാരം നൽകിയ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കുറ്റക്കാരനാണെന്ന് അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിലുണ്ട്.അകൌണ്ടന്റ് ജനറലിന്റെ റിപ്പോറ്ട്ട് പരിഗണിച്ച് തുടര്‍നടപടിയെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.

പ്രതിപക്ഷ നേതാവ് വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണു അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.ടി മിഷനും ഐ.എച്ച്.ആര്‍.ഡി.യുമായി സഹകരിച്ച് ആരംഭിച്ച ഫിനിഷിങ് സ്‌കൂളില്‍ അദ്ദേഹത്തിന്റെ മകൻ അരുൺ കുമാറിനെ ഡയറക്ടറാക്കിയത്.ഇത് ക്രമവിരുദ്ധമായാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.അരുണ്‍കുമാറിന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍വേണ്ടിയായിരുന്നു ഇത്. ഫിനിഷിങ് സ്‌കൂളിനായി നല്‍കിയ രണ്ടുകോടി രൂപയുടെ വിനിയോഗവും ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി.

ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും നിയമാനുസൃതമായി കരാറിൽ ഏർപ്പെടാതെയും കൊച്ചിയിലെ മോഡൽ ഫിനിഷിങ്ങ് സുകൂളുമായി ബന്ധപ്പെട്ട ജോലികൾ കെൽട്രോണിനെ ഏല്പിച്ചത് സംശയാസ്പതമായ സാഹചര്യത്തിലാണെന്ന് റിപ്പോറ്ട്ടിലുണ്ട്.