പരാജയത്തിന്റെ ഉത്തരവാദിത്വം അജിത് പവാര്‍ ഏറ്റെടുത്തു

single-img
18 October 2011

മുംബൈ: മഹാരാഷ്ട്രയില്‍ ഖഡക്‌വാസ്‌ല നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനു നേരിട്ട പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ ഏറ്റെടുത്തു. എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ, തെരഞ്ഞെടുപ്പു പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി അജിത് പവാര്‍ പറഞ്ഞു. എന്‍സിപിയുടെ ഹര്‍ഷദ വാന്‍ജാലെയെ പരാജയപ്പെടുത്തി ബിജെപിയുടെ ഭീംറാവു തപ്കിറാണ് ഖഡക്‌വാസ്‌ലയില്‍ വിജയിച്ചത്.