ചൈന റഷ്യയ്ക്കു ഭീഷണിയല്ല: പുട്ടിന്‍

single-img
17 October 2011

മോസ്‌കോ: ചൈന റഷ്യയ്ക്കു ഭീഷണിയുയര്‍ത്തുന്നില്ലെന്നും മറിച്ച് വിശ്വസ്തനായ സുഹൃത്താണെന്നും റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുട്ടിന്‍. സങ്കീര്‍ണ വിഷയങ്ങളില്‍ ഒത്തൊരുമിച്ച് തീരുമാനമെടുക്കുമെന്നും ചൈനീസ് ജനത റഷ്യയുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പുട്ടിന്‍ പറഞ്ഞു.

ചൈനയുമായി ഒരു മത്സരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പുട്ടിന്‍ റഷ്യ- ചൈന ബന്ധത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ മാസം ആദ്യം ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ ക്ഷണം സ്വീകരിച്ച് ബെയ്ജിംഗില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പുട്ടിന്‍ ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.