സസ്‌പെന്‍ഷന്‍ ഇന്നത്തെ സംഭവങ്ങളുടെ പേരിലെന്ന് പി.സി. ജോര്‍ജ്

single-img
17 October 2011

തിരുവനന്തപുരം: നിയമസഭയില്‍ ജെയിംസ് മാത്യുവിനെയും ടി.വി. രാജേഷിനെയും സസ്‌പെന്‍ഡ് ചെയ്തത് ഇന്നത്തെ സംഭവങ്ങളുടെ പേരിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. നിയമസഭാ ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയപ്പോള്‍ ഇതിനെ അവഗണിച്ച് ജെയിംസ് മാത്യു പ്രകോപിതനായി സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. നീ എവിടുത്തെ സ്പീക്കറാണെന്നും മറ്റുമാണ് അംഗം വിളിച്ചു ചോദിച്ചത്.

ഇത്തരത്തില്‍ ഒരു സംഭവം സഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സ്പീക്കറുടെ ഒത്തുതീര്‍പ്പു തീരുമാനം അംഗീകരിച്ച പ്രതിപക്ഷ നേതാക്കന്‍മാരെപ്പോലും അപമാനിക്കുന്ന തരത്തിലായിരുന്നു എംഎല്‍എയുടെ പ്രകടനമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.