ഡല്‍ഹി ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം

single-img
17 October 2011

ന്യൂഡല്‍ഹി: ഡല്‍ഹി ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ഇംഗ്ലണ്ടുയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം 36.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. സെഞ്ചുറി നേടിയ വിരാട് കൊഹ്‌ലിയും 84 റണ്‍സ് നേടിയ ഗംഭീറുമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 98 പന്തില്‍ നിന്ന് കൊഹ്‌ലി 112 റണ്‍സാണ് നേടിയത്. ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വിനയ്കുമാറിന്റെ മികച്ച ബൗളിംഗ് ആണ് വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞത്.